Tuesday, May 21, 2024
spot_img

രാമനും, മൂന്നു സഹോദരങ്ങൾക്കുമായി സമർപ്പിച്ചിരിക്കുന്ന പുണ്യപുരാതന ക്ഷേത്രം

രാമനും, മൂന്നു സഹോദരങ്ങൾക്കുമായി സമർപ്പിച്ചിരിക്കുന്ന പുണ്യപുരാതന ക്ഷേത്രം | RAMAPURAM SREE RAMA TEMPLE

രാമായണ കാലത്ത് മലയാളികള്‍ ഏറ്റവുമധികം ഓര്‍മ്മിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് രാമപുരം ക്ഷേത്രം. ഇതേ പേരില്‍ വേറെയും ക്ഷേത്രങ്ങളുണ്ടെങ്കിലും ഏറെ പ്രസിദ്ധമായിരിക്കുന്നത് കോട്ടയം പാലായ്ക്ക് സമീപമുള്ള രാമപുരം രാമസ്വാമി ക്ഷേത്രമാണ്. രാമനായി സമര്‍പ്പിച്ചിരിക്കുന്ന ഈ പുരാതന ക്ഷേത്രം എന്നും വിശ്വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭയ സ്ഥാനമാണ്.

ആയിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രതിഷ്ഠിതമായ ഈ ക്ഷേത്രം ഇന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരുന്ന സ്ഥലമാണ്. കോട്ടയം ജില്ലയിലെ നാലമ്പല യാത്രകളില്‍ ഏറെ പ്രാധാന്യത്തോടെയാണ് ഈ ക്ഷേത്രത്തെ കരുതിപ്പോരുന്നത്. രാമനും മൂന്നു സഹോദരങ്ങള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം തേടി രാമായണ കാലത്ത് നൂറുകണക്കിന് വിശ്വാസികളാണിവിടെ എത്തുന്നത്. വെറും 3.5 കിലോമീറ്റർ ചുറ്റളവിലാണ് ഇവിടെ നാലമ്പലങ്ങളും സ്ഥിതി ചെയ്യുന്നത്. ശ്രീരാമ ക്ഷേത്രത്തിൽ രാമപുരം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേകിരി ശത്രുഘന ക്ഷേത്രം എന്നിവയാണവ. ഒരേ ദിവസം തന്നെ ഈ നാലു ക്ഷേത്രങ്ങളും ദര്‍ശിക്കുന്നതിനെയാണ് നാലമ്പല ദര്‍ശനം എന്നു പറയുന്നത്.

ശ്രീരാമന്റെ വിഗ്രഹത്തിന്റെ വലതുഭാഗത്ത് ശിവ പാർവ്വതിയുടെ വിഗ്രഹമുണ്ട്. ഇതിനടുത്താണ് ശ്രീ ധർമ്മശാസ്‌ത്രത്തിന്റെ വിഗ്രഹം. ഭദ്രകാളി, ലക്ഷ്മി ഭഗവതി, മഹാ ഗണപതി, ഹനുമാൻ, നാഗരാജൻ ക്ഷേത്രത്തിൽ ആരാധിക്കുന്ന മറ്റ് ഉപദേവതകൾ (ഉപദേവതകൾ). കാളി ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് നാഗന്മാരുടെ (സർപ്പങ്ങൾ) വിഗ്രഹങ്ങളുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles