Saturday, May 18, 2024
spot_img

സത്ഗുണ സമ്പന്നൻ ശ്രീരാമന്‍…. ഏവർക്കും രാമായണ മാസം ആശംസിച്ച് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി

എല്ലാവര്ക്കും രാമായണ മാസം ആശംസിച്ച് ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി. ശ്രീരാമന്റെ 16 സ്വഭാവ സവിശേഷതകൾ എന്തെല്ലാം എന്ന് പോസ്റ്റ് ചെയ്താണ് അദ്ദേഹം രാമായണ മാസം ആശംസിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ആശംസ. ‘എന്റെ എല്ലാ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും സന്തോഷകരമായ രാമായണ മാസം ആശംസിക്കുന്നു, രാമന്റെ ജീവിതത്തിൽ നിന്നുള്ള പ്രബോധനത്തിന്റെ വിശുദ്ധിയും, സൗന്ദര്യവും പ്രാർത്ഥിക്കുകയും വായിക്കുകയും മനസിലാക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യുന്ന ദിവസങ്ങൾ ആവട്ടെ. ഹാപ്പി രാമായണ ജയന്തി.’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

റസൂൽ പൂക്കുട്ടിയ്ക്ക് പുറമെ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളും രാമായണ മാസം ആശംസിച്ചു കൊണ്ടുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടിട്ടുണ്ട്. ‘ആത്മജ്ഞാനത്തിൻ്റെ തിരികൊളുത്തി, അഹംഭാവത്തിൻ്റെ അന്ധകാരത്തെ മാറ്റാൻ കർക്കടകത്തിലെ രാമായണപാരായണത്തിലൂടെ സാധിക്കുന്നു. ദുർഘടമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഈ മഹാമാരിക്കാലത്ത്, നമുക്ക് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ ഈ രാമായണമാസം.’ എന്നായിരുന്നു മോഹൻലാലിൻറെ ആശംസ.

ശ്രീരാമനെന്ന മര്യാദാപുരുഷോത്തമനായ രാജാവിന്റെ യാത്രകളാണ് രാമായണം. ലോകത്തിന് നല്ല ജീവിതത്തിലേക്ക് വഴികാട്ടുന്ന യാത്രകള്‍. കര്‍ക്കിടക സന്ധ്യകളില്‍ ഉമ്മറത്ത് തെളിഞ്ഞുനില്‍ക്കുന്ന നിലവിളക്കിനു മുന്നിലിരുന്ന് മുത്തശ്ശിവായിക്കുന്ന രാമായണ വരികളിലൂടെ രാമന്റെയാത്രകള്‍ അറിയുന്നു. അന്ധകാരം നിറഞ്ഞ മനസ്സുകള്‍ക്കത് വെളിച്ചമാകുന്നു.

കര്‍ക്കിടക രാവുകളും, പകലുകളും രാമായണ മുഖരിതമാകുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി കഴിഞ്ഞു. കര്‍ക്കിടകമാസത്തെ വറുതിയുടെ കറുത്തകാലമെന്നാണ് സാധാരണ പറയാറ്. കര്‍ക്കിടകമഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ജോലിചെയ്യാന്‍ കഴിയാത്തതിനാല്‍, വീടുകള്‍ പട്ടിണിയാകുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറിയെങ്കിലും കര്‍ക്കിടകത്തിന്റെ പേരുദോഷം ഇനിയും മാറിയിട്ടില്ല. പഞ്ഞ കര്‍ക്കടകത്തില്‍ രാമായണ ശീലുകള്‍ ചൊല്ലുകയും, കേള്‍ക്കുകയും ചെയ്യുന്നത് സമൃദ്ധിയുടെ ചിങ്ങമാസത്തെ വരവേല്‍ക്കാനാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles