Saturday, June 1, 2024
spot_img

രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും സൗഖ്യം ആശംസിച്ചപ്പോൾ ഒരാൾ ഇങ്ങനെ; എം എൽ എ യുടെ ഫേസ്ബുക്ക് പോസ്റ്റിന് തെറിവിളി

ദില്ലി : കോവിഡ് ബാധിതനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അധിക്ഷേപിച്ച് പി വി അൻവർ എം എൽ . എ . രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ നേതാക്കന്മാരും ജനങ്ങളും അമിത്ഷായ്ക്ക് സൗഖ്യം ആശംസിച്ച്‌ രംഗത്തുവരുമ്പോൾ പി വി അൻവർ അദ്ദേഹത്തെ അധിക്ഷേപിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടയാണ് രോഗബാധിതനായ ആഭ്യന്തരമന്ത്രിയെ എംഎല്‍എ പരിഹസിച്ചത്.

പിടിച്ചു നിര്‍ത്തിയ കൂട്ടത്തില്‍ ഒരെണ്ണം ഉള്ളില്‍ കയറിക്കൂടി..യാദൃശ്ചികം’ എന്നാണ് പി.വി അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിലൂടെ ആഭ്യന്തരമന്ത്രിക്ക് പുറമെ ദില്ലിയിലെ കോവിഡ് വ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരെ ഒന്നടങ്കമാണ് പി.വി അന്‍വര്‍ പരിഹസിച്ചിരിക്കുന്നത്.

അതേസമയം, പോസ്റ്റിന് താഴെ എം എൽ എ യ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആളുകൾ രംഗത്തെത്തി ആളുകളുടെ പൂര തെറിയഭിഷേകമാണ് കമ്മന്റ് ബോക്സിൽ നിറയുന്നത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതായിരുന്നുവെന്നാണ് ചിലരുടെ പ്രതികരണം .

ഇന്നലെ വൈകുന്നേരത്തോടെയാണ് അമിത്ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് . ഇപ്പോൾ ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.

Related Articles

Latest Articles