Saturday, April 27, 2024
spot_img

രോഗികളുടെ സകലതും സ്പ്രിംഗ്ളർ പൊക്കി; ഇനി ആധാരം കൂടെയേ ബാക്കിയുള്ളൂ

കണ്ണൂര്‍: കാസര്‍കോടിനു പിന്നാലെ കണ്ണൂരും കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്നു. രോഗികളുടെയും സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും വിലാസവും ഫോണ്‍നമ്പറും ഉള്‍പ്പെടുത്തി സൈബര്‍ സെല്‍ തയ്യാറാക്കിയ ഗൂഗിള്‍ മാപ്പ് ലിങ്കാണ് ചോര്‍ന്നത്. ഈ വെബ് ലിങ്ക് വഴിയാണ് സ്വകാര്യ കമ്പനി വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് സംശയം. പൊലീസിന് വീഴ്ചപറ്റിയെന്നും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്ണൂരിലെ 28 ഹോട്ട് സ്‌പോട്ടുകളില്‍ നിന്നുള്ള 54 രോഗികളുടെയും അവരുടെ സമ്പര്‍ക്കത്തില്‍ കഴിഞ്ഞ 9,000ലേറെ പേരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. വിലാസവും രോഗവിവരങ്ങളും മൊബൈല്‍ നമ്പറും ഉള്‍പ്പെടെയാണിത്. ഈ വിവരങ്ങള്‍ ഗൂഗില്‍ മാപ്പുമായി ബന്ധിപ്പിച്ച് സൈബര്‍ സെല്‍ ഒരു വെബ് ലിങ്ക് തയ്യാറാക്കി.

ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ലായിരുന്നു ഈ നിരീക്ഷണ സംവിധാനം ഒരുക്കിയത്. സിഐ മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വാട്‌സാപ്പില്‍ ഈ ലിങ്ക് അയച്ചുകൊടുത്തു. വെബ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 9,000ലെറെ വരുന്ന ആളുകളുടെ വിവരം വിരല്‍ തുമ്പില്‍ കിട്ടും. ഈ ലിങ്ക് കഴിഞ്ഞ ദിവസം ചോര്‍ന്നു.

നിലവില്‍ 54 പേരാണ് കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇത് വരെ 110 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നത്. നിലവില്‍ 2720 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 114 പേര്‍ ആശുപത്രിയിലും, 2606 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Related Articles

Latest Articles