Sunday, October 4, 2026

റിയാസ് നായ്ക്കു എന്ന ദേശദ്രോഹിയെ സൈന്യം കൊന്നു ;’വെല്‍ ഡണ്‍’ ഇന്ത്യന്‍ ആര്‍മി

പുല്‍വാമ: തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ റിയാസ് നായിക്കൂവിനെ സൈന്യം വധിച്ചു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നായിക്കൂവിനെ സുരക്ഷാ സേന വധിച്ചത്. 2017 സര്‍ക്കാര്‍ പുറത്തു വിട്ട കൊടുംഭീകരരുടെ പട്ടികയില്‍ റിയാസ് നായ്ക്കൂവും ഉള്‍പ്പെട്ടിരുന്നു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റിയാസ് നായിക്കൂവിന്റെ ജന്മദേശമായ ബെയ്ഗപ്പോറയില്‍ ജമ്മു കാശ്മീര്‍ പൊലീസും, സേനയുടെ 55 രാഷ്ട്രിയ റൈഫിള്‍സും, സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് റിയാസ് നായ്കുവിനെ വധിച്ചത്. റിയാസ് നായിക്കൂവിന്റെ ഒളിസങ്കേതം വളഞ്ഞ് സൈന്യം ഇയാളെ വധിക്കുകയായിരുന്നു.

ഹിസ്ബുള്‍ തീവ്രവാദി ബുര്‍ഹാന്‍ വാനിയുടെ മരണത്തിന് പിന്നാലെയാണ് റിയാസ് നായ്കു നേതൃപദവിയിലേക്ക് ഉയരുന്നത്. മുമ്പ് പല തവണ റിയാസിനെ പിടികൂടാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കിലും അവയെല്ലാം വിഫലമായി. പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്.

Related Articles

Latest Articles