ദുബായ് :കൊറോണ വൈറസ് വ്യാപനത്തെ തുരത്താന്‍ മേയ് 14 പ്രാര്ഥനദിനമാക്കി മാറ്റാന്‍ ലോകജനതയോട് മനുഷ്യ സാഹോദര്യ ഉന്നതാധികാര സമിതി ആവശ്യപ്പെട്ടു. എല്ലാ മനുഷ്യരുടെയും നന്മക്കായി ഉപവാസമനുഷ്ഠിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു ദിനമായി ഈ ദിവസത്തെ ലോകത്തിലെ മുഴുവന്‍ സമൂഹവും മാറ്റണമെന്നും സമിതി അഭ്യർത്ഥിച്ചു.
ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന് അപകടപ്പെടുത്തുന്ന വലിയ വിപത്തായി മാറിയിരിക്കുകയാണ് കോവിഡ് എന്ന മഹാമാരി.ഓരോരുത്തര്‍ക്കും അവരവരുടെ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അധ്യാപനങ്ങള്‍ക്കും അനുസരിച്ച്, മാനവസമൂഹം നേരിടുന്ന മഹാമാരിയെ ഇല്ലാതാക്കാനും ഈ പ്രതികൂലാവസ്ഥയില്‍നിന്ന് രക്ഷിക്കാനും ദൈവത്തോട് പ്രാര്‍ഥിക്കണമെന്നും സമിതി പറഞ്ഞു. രോഗം തടയാന്‍ കഴിയുന്ന ശാസ്ത്രീയ പരിഹാരം കണ്ടെത്താനും ശാസ്ത്രജ്ഞരെ പ്രചോദിപ്പിക്കാനും ഗുരുതരമായ പകര്‍ച്ചവ്യാധിമൂലമുള്ള ആരോഗ്യ, സാമ്ബത്തിക, മാനുഷിക പ്രത്യാഘാതങ്ങളില്‍നിന്ന് മുഴുവന്‍ ലോകത്തെയും രക്ഷിക്കാനും ദൈവത്തോട് ഓരോരുത്തരും പ്രാര്‍ഥിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

