Sunday, May 19, 2024
spot_img

യുവനടനുൾപ്പെടെ മൂന്ന് പേർ മരിച്ചു

കൊച്ചി: മുവാറ്റുപുഴയ്ക്കു സമീപം മേക്കടമ്ബിലുണ്ടായ കാറപകടത്തില്‍ യുവ നടന്‍ ഉള്‍പ്പെടെ മൂന്ന് മരണം. ‘പൂവളളിയും കുഞ്ഞാടും’ എന്ന ചിത്രത്തിലെ നായകന്‍ ബേസില്‍ ജോര്‍ജ്, വാളകം എലവുങ്ങത്തടത്തില്‍ നിധിന്‍ ബാബു, വാളകം എല്ലാല്‍ അശ്വിന്‍ ജോയ് എന്നിവരാണ് മരിച്ചത്. കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയിലേക്കു പോയ സ്വിഫ്റ്റ് ഡിസയര്‍ കാറാണ് മേക്കടമ്ബ് പള്ളിതാഴെവച്ച്‌ അപകടത്തില്‍പെട്ടത്. ഞായറാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം. 

പൂവളളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായകനാണ് മരിച്ച ബേസില്‍ ജോര്‍ജ്.സംഭവസ്ഥലത്ത് ഫയര്‍ ഫോഴ്സും, പൊലീസും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗത നിമിത്തം കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles