Sunday, October 4, 2026

ലോക്ക്ഡൗണ്‍: നാളെ രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി: നാളെ രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് ബാധയുടെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ നിര്‍ണ്ണായക പ്രഖ്യാപനം കാത്തിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി നേരിട്ട് ജനങ്ങളോട് സംവദിക്കാനെത്തുന്നുന്നത്. ദേശീയ ലോക്ക്ഡൗണിന്റെ കാര്യത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനമാണ് പ്രധാനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലാവധി നാളെ അവസാനിക്കുകയാണ്.

Related Articles

Latest Articles