Wednesday, October 7, 2026

ലോക്ക് ഡൗൺനിർദ്ദേശം ലംഘിച്ച്‌ കുര്‍ബാന:വൈദികനടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു

പുത്തന്‍കുരിശ്:ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച്‌ കുര്‍ബാന നടത്തിയതിന് വൈദികനടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍കുരിശ് സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ വൈദികന്‍ അടക്കം അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഇവര്‍ പള്ളിയില്‍ നടത്തിയത്.

സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു പള്ളി അധികാരികള്‍ കുര്‍ബാന ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

ആളുകള്‍ കൂടുന്ന എല്ലാ ചടങ്ങുകളും ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ടെങ്കിലും ഇത് ലംഘിച്ചുകൊണ്ടാണ് പള്ളിയില്‍ ഇന്ന് കുര്‍ബാന നടത്തിയത്.

Related Articles

Latest Articles