ദില്ലി : ദില്ലി കാന്‍സര്‍ ആശുപത്രിയിലെ രണ്ടു നഴ്സുമാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. മാര്‍ച്ച് 31 ന് ഇതേ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയിരുന്നു. ഈ ഡോക്ടര്‍ക്കൊപ്പം ജോലി ചെയ്ത രണ്ടു നഴ്സുമാരെയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് ആശുപത്രി അണുവിമുക്തമാക്കുന്നതിനായി അടച്ചിട്ടിരുന്നു. കൂടാതെ നേരത്തേ മൊഹല്ല ക്ലിനിക്കിലെ രണ്ടു ഡോക്ടര്‍മാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതോടെയാണ് ഒരു ഡോക്ടര്‍ക്ക് കോവിഡ് പിടിപെട്ടത്.ഇയാളുടെ ഭാര്യക്കും മകള്‍ക്കും കോവിഡ് ബാധ കണ്ടെത്തി. മറ്റൊരു ഡോക്ടര്‍ക്ക് രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തമല്ല.ദില്ലിയില്‍ 141 പേര്‍ക്കാണ് വ്യാഴാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്.

