Monday, October 26, 2026

‘ലോക്ഡൗൺ’നീട്ടണമെന്ന് രാജ്യം പ്രധാനമന്ത്രിയോട്

ദില്ലി:ഈ മാസം 14 വരെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടണമെന്ന് രാജ്യത്തെ 88 ശതമാനം ജനങ്ങളും അഭിപ്രായമുന്നയിച്ചതായി റിപ്പോർട്ട്. ഇൻഷോർട്ട് സ് എന്ന സ്ഥാപനം നടത്തിയ രാജ്യവ്യാപക സർവേയിലാണ് ഈ അഭിപ്രായം ഉയർന്നു വന്നത്. വിവിധ സംസ്ഥാനങ്ങളും, ജില്ലാ ഭരണകൂടങ്ങളും ,ദുരന്തനിവാരണ വിദഗ്ധരും,ലോക് ഡൗൺ നീട്ടിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിന് പിന്നാലെയാണ് സർവേ ഫലം പുറത്ത് വന്നത്. ഒരു ലക്ഷത്തിലധികം ജനങ്ങൾ സർവ്വേയിൽ പങ്കെടുത്തു.

Related Articles

Latest Articles