Tuesday, May 28, 2024
spot_img

വന്ദേഭാരത് വന്നതിൽ സി.പി.എമ്മും കോൺഗ്രസ്സും ദുഖിക്കുന്നു;വന്ദേഭാരത് ട്രെയിൻ ഇന്ത്യയിൽ നിർമിച്ചതാണ്;സിൽവർലൈൻ പോലെ ജപ്പാനിൽനിന്നുള്ളതല്ലെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുമെന്നത് എം.വി. ഗോവിന്ദന്റെ വ്യാമോഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അഴിമതി ലക്ഷ്യംവെച്ചാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സില്‍വര്‍ലൈനിന് വേണ്ടി ശ്രമിക്കുന്നത്. വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിന് അനുവദിക്കപ്പെട്ടപ്പോള്‍ മലയാളികള്‍ എല്ലാവരും ആഹ്ലാദിച്ചു. എന്നാൽ അതേസമയം സിപിഎമ്മും കോണ്‍ഗ്രസും ദുഖിക്കുകയാണ് ചെയ്തത്. കമ്മീഷന്‍ അടിക്കാന്‍ സാധിക്കാത്തതാണ് ഇരുമുന്നണികളുടേയും നിരാശയ്ക്ക് കാരണമെന്നും സുരേന്ദ്രന്‍ വിമർശിച്ചു.

രണ്ട് ലക്ഷം കോടി രൂപ മുതല്‍ മുടക്കി കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയായ സില്‍വര്‍ലൈനിന് വേണ്ടി ഇടതുപക്ഷം വാശിപിടിക്കുന്നത് കയ്യിട്ട് വാരാന്‍ മാത്രം ഉദ്ദേശിച്ചാണെന്നും കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍ ഒരിക്കലും അനുവദിക്കില്ലെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി. വന്ദേഭാരത് സംസ്ഥാനത്തിന് കേന്ദ്രം നല്‍കില്ലെന്നായിരുന്നു പിണറായി വിജയന്‍ ഇതുവരെ പറഞ്ഞത്. എന്നാൽ അതേ വന്ദേഭാരത് യാഥാര്‍ത്ഥ്യമായപ്പോള്‍ അത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. ഇതുപോലുള്ള രാഷ്ട്രീയ അടിമകള്‍ ലോകത്ത് വേറെവിടെയും കാണില്ലെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു.

വന്ദേഭാരത് ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമാണ്. ഇത് പൂര്‍ണമായും ഭാരതത്തില്‍ നിര്‍മ്മിച്ചതാണ്. അല്ലാതെ സില്‍വര്‍ലൈന്‍ പോലെ ജപ്പാനിലെ രണ്ടാംകിട സാമഗ്രികളല്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ജപ്പാനില്‍ നിന്നും സില്‍വര്‍ലൈനിനു വേണ്ടി സാധനങ്ങള്‍ കേരളത്തില്‍ എത്തിക്കുന്നതിലൂടെ വലിയ അഴിമതിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതാണ് കേന്ദ്രത്തിന്റെ എതിര്‍പ്പുകാരണം മുടങ്ങിയത്. സില്‍വര്‍ലൈനിനു വേണ്ടി ഇതുവരെ സര്‍ക്കാര്‍ പൊടിച്ച 67 കോടി രൂപയുടെ നഷ്ടത്തിന് ജനങ്ങളോട് മാപ്പുപറയുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ചെയ്യേണ്ടതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles