Saturday, September 19, 2026

കാത്തിരിപ്പിന് വിരാമമിട്ട് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച് അർജുൻ തെണ്ടുൽക്കർ; സച്ചിനും അർജുനും നടന്ന് കയറിയത് ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡിലേക്ക്

വാങ്കഡെ : കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് യുവതാരം അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഐപിഎല്ലില്‍ തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഇന്നത്തെ മത്സരത്തിലാണ് അര്‍ജുന്‍ മുംബൈയുടെ ജേഴ്‌സി അണിഞ്ഞത്. മത്സരത്തിന് മുമ്പ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അര്‍ജുന് മുംബൈയുടെ ക്യാപ് സമ്മാനിച്ചു.

സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകനായ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ 2021-ലാണ് മുംബൈ ഇന്ത്യന്‍സിലേക്ക് വരുന്നത്. അതിന് ശേഷം അര്‍ജുനെ മുംബൈ ടീമിൽ നിലനിർത്തിയിരുന്നുവെങ്കിലും അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല.

ഇന്ന് മുംബൈക്കായി കളത്തിലിറങ്ങിയതോടെ അര്‍ജുനും സച്ചിനും മറ്റൊരു അപൂർവ്വ നേട്ടവും സ്വന്തമാക്കി. ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിക്കായി കളിക്കുന്ന ആദ്യ അച്ചനും മകനുമായി ഇരുവരും മാറി.2008-മുതല്‍ 2013 വരെയുള്ള 6 ഐപിഎല്‍ സീസണുകളിലാണ് സച്ചിന്‍ മുംബൈയ്ക്കായി കളത്തിലിറങ്ങിയത്.

Related Articles

Latest Articles