Wednesday, October 7, 2026

വിദഗ്ധര്‍ ഇന്ത്യയുടെ പ്രതിരോധത്തെ പ്രശംസിക്കുന്നു; കൊറോണ രോഗമുക്തി നിരക്ക് 50 ശതമാനത്തിലധികമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: ഇന്ത്യയിലെ കൊവിഡ് രോഗമുക്തി നിരക്ക് അമ്പത് ശതമാനത്തിലധികമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറിയ അശ്രദ്ധപോലും വലിയ നഷ്ടം ഉണ്ടാക്കും. മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തരുത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ കൊറോണയെ നമ്മള്‍ അതിജീവിക്കും.

ഓരോ കൊവിഡ് മരണവും ദുഃഖകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മരണം കുറവുള്ള രാജ്യമാണ് ഇന്ത്യ. ഓരോ ജീവനും രക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കൊറോണ പ്രതിരോധത്തിനായി എല്ലാവരും ശ്രമിക്കണം.

ഇന്ത്യയിലെ സാമ്പത്തിക രംഗം തിരിച്ചു വരവിന്റെ പാതയിലാണ്. കൊറോണ പോരാട്ടത്തില്‍ ഇന്ത്യ ലോകത്തിന് മാതൃകയാണ്. വിദഗ്ധര്‍ ഇന്ത്യയുടെ പ്രതിരോധത്തെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രായമായവര്‍ക്കും കുട്ടികള്‍ക്കും രോഗം വരാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles