Sunday, November 8, 2026

വിശാഖപട്ടണത്ത് വീണ്ടും വാതക ചോർച്ച ; രണ്ടു മരണം; നാല് പേർക്ക് പരിക്ക്

വിശാഖപട്ടണം :- ജില്ലയിൽ വീണ്ടും വിഷവാതക ചോർച്ച ജില്ലയിലെ സ്വകാര്യ കമ്പനിയായ സെയ്‌നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡിലാണ് വാതക ചോർച്ചയുണ്ടായിരിക്കുന്നത് . ബെന്‍സിമിഡസോള്‍ വാതകമാണ് ചോർന്നത് . തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ചോർച്ചയിൽ കമ്പനിയിലെ രണ്ടു ജീവനക്കാര്‍ മരിച്ചു. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന സമയത്ത് ഇവിടെ മൊത്തം മുപ്പതോളം ജീവനക്കാരാണ് ജോലിക്കുണ്ടായിരുന്നത് .

അതേസമയം , അപകടത്തിന് കാരണമെന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. വാതകം മറ്റൊരിടത്തേക്കും വ്യാപിച്ചിട്ടില്ലെന്ന് പരവാഡ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു . അപകടമുണ്ടായതിനെ തുടർന്ന് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഫാക്ടറി അടച്ചുവെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഓഫീസ് വ്യക്തമാക്കി.

കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ടാമത്തെ വിഷവാതക ദുരന്തമാണ് വിശാഖപട്ടണത്തില്‍ സംഭവിക്കുന്നത്. മെയ് ഏഴിന് ആര്‍ ആര്‍ വെങ്കടപുരത്തിലെ എല്‍ജി പോളിമര്‍ കെമിക്കല്‍ പ്ലാന്റില്‍ നടന്ന വിഷകവാതക ചോര്‍ച്ചയില്‍ 11പേര്‍ മരിച്ചിരുന്നു

Related Articles

Latest Articles