Friday, May 10, 2024
spot_img

വിഷം ചീറ്റുന്നത് നിങ്ങളാണ്, ബോളിവുഡ് തമ്പ്രാക്കന്മാരേ; ഓടി ഒളിക്കുന്നതാ നല്ലത്

സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡിൽ പലതരം വിവാദങ്ങൾ ഉടലെടുത്തിരുന്നു. ബോളിവുഡിൽ സ്വജനപക്ഷപാതം, സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമല്ലാതെ വരുന്നവരെ പരിഗണിക്കുന്ന രീതി അതിനെ കുറിച്ചൊക്കെ വിവാദങ്ങൾ ഏറെ പരന്നിരുന്നു .ഇതേ തുടർന്ന് താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പൊങ്കാലകളും മറ്റ് സൈബർ ആക്രമണങ്ങളും എല്ലാം തന്നെ ഉയർന്നുവന്നിരുന്നു. നിരന്തരം ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടുന്നതിനെ തുടർന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡീയാക്ടിവേറ്റ് ചെയ്‌തു ബോളിവുഡ് താരങ്ങള്‍.

വിഷം ചീറ്റുന്ന തരത്തിലുള്ള ട്രോളുകളും കമന്റുകളുമാണ് ലഭിക്കുന്നതെന്നാണ് താരങ്ങള്‍ പറയുന്നത്.

വിവേകം സംരക്ഷിക്കണമെങ്കിൽ നെഗറ്റിവിറ്റിയില്‍ നിന്നും മാറി നില്‍ക്കണം. പക്ഷേ ട്വിറ്ററില്‍ അതു മാത്രമേയുള്ളു” എന്ന് കുറിച്ചാണ് ട്വിറ്റര്‍ ഡീയാക്ടിവേറ്റ് ചെയ്തതായി സൊനാക്ഷി സിന്‍ഹ അറിയിച്ചിരിക്കുന്നത്. വിദ്വേഷവും ഭീഷണി നിറഞ്ഞതും നെഗറ്റീവ് എനര്‍ജി തരുന്നതുമായ ഇടം തനിക്ക് ആവശ്യമില്ല. ”ഞാന്‍ ട്വിറ്ററുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്നു” എന്നാണ് നടനും മോഡലുമായ സാഖിബ് സലീം പങ്കുവെച്ചത് .

ഇവരെ കൂടാതെ ആയുഷ് ശര്‍മ്മ, സഹീര്‍ ഇഖ്ബാല്‍ എന്നിവരും ട്വിറ്ററിനോട് ”ഗുഡ് ബൈ” പറഞ്ഞു കഴിഞ്ഞു. നടി സ്‌നേഹ ഉല്ലാലും ട്വിറ്റര്‍ ഡീയാക്ടിവേറ്റ് ചെയ്യുകയാണെന്ന സൂചനും തന്നു.

സമൂഹ മാധ്യമങ്ങൾ വിഷം ചീറ്റുന്നവയായി മാറിയിട്ടുണ്ടെന്ന് നടി കൃതി സനോനും കുറിച്ചു . സുശാന്തിന്റെ മരണത്തില്‍ ആര്‍ഐപി പോസ്റ്റ് പങ്കുവെച്ചില്ലെന്നാരോപിച്ചാണ് കൃതിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയർന്നു വന്നത് . എന്നാല്‍ സുശാന്തിന്റെ അന്ത്യ കര്‍മ്മങ്ങളില്‍ താരം പങ്കെടുത്തതോടെ കൃതിയെ ആരാധകര്‍ മഹത്വവത്കരിച്ചിരുന്നു.

Related Articles

Latest Articles