Monday, November 9, 2026

വേദ ബുക്സിന്റെ ആദ്യ പ്രസിദ്ധീകരണം; ‘പാക്കനാർ തോറ്റം’ പ്രകാശനത്തിനൊരുങ്ങി

കോഴിക്കോട്: വേദ ബുക്സിന്റെ പ്രഥമ പ്രസിദ്ധീകരണമായ ഡോ. മധു മീനച്ചിലിന്റെ കവിതാസമാഹാരം, ‘പാക്കനാർ തോറ്റം’ പ്രകാശനത്തിനൊരുങ്ങി. ആഗസ്റ്റ് 27 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് മിസോറാം ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള പുസ്തകം പ്രകാശനം ചെയ്യും.

വേദ ബുക്‌സ് ഫേസ്ബുക് പേജിൽ വിർച്വല്‍ കോണ്‍ഫറന്‍സായാണ് പ്രകാശന ചടങ്ങ് നടക്കുക. പ്രജ്ഞാ പ്രവാഹ്‌ ദേശീയ കാര്യദർശി ജെ. നന്ദകുമാർ പരിപാടിയിൽ‌ മുഖ്യ പ്രഭാഷണം നടത്തും. മാധ്യമപ്രവർത്തകനായ എം. സതീശൻ പുസ്തകം സദസ്സിനു പരിചയപ്പെടുത്തും.

Related Articles

Latest Articles