കേരള പുനര്‍നിര്‍മാണ സംരംഭത്തിനു പുറമേ, വ്യവസായവകുപ്പില്‍ കെ.പി.എം.ജിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ മൂന്നാംതവണയും സര്‍ക്കാര്‍ നീട്ടിനല്‍കി. പ്രളയദുരന്തവുമായി ബന്ധപ്പെട്ടു സൗജന്യസേവനം നല്‍കുന്നതിനു മുമ്പുതന്നെ കെ.പി.എം.ജിയുമായി വ്യവസായവകുപ്പിനു ബന്ധമുണ്ടായിരുന്നതായി രേഖകള്‍.

