Saturday, September 19, 2026

ക്ഷേത്രത്തിലെ കൈ കൊട്ടിക്കളിക്കിടെ കലാകാരിക്ക് ഹൃദയാഘാതം; വേദിയിൽ കുഴഞ്ഞുവീണ 67-കാരി മരിച്ചു

തൃശ്ശൂർ : ക്ഷേത്രത്തിൽ കൈ കൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. അരിമ്പൂർ തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ സതി (67) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഇന്നലെ രാത്രി കൂട്ടോറ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിയയിൽ ആയിരുന്നു സംഭവം.

പതിനൊന്ന് പേരടങ്ങുന്ന കൈ കൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. എന്നാൽ, നൃത്തം തുടങ്ങി എതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ സതി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയോജനങ്ങളുടെ മാനസീകോല്ലാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സുമിത്ര ക്ലബ്ബിലെ അം​ഗമായാണ് സതി. കൂടാതെ പ്രദേശത്തെ കലാ- സാംസ്കരിക പ്രവർത്തനങ്ങളിലും ഇവർ സജീവമായിരുന്നു.

Related Articles

Latest Articles