Monday, October 5, 2026

വ്യാപരിക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ ഹോൾസെയിൽ മാർക്കറ്റ് അടച്ചു

മുംബൈ :വ്യാപാരിക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ നാസിക്ക് അടച്ചു പൂട്ടി. ലാസല്‍ഗാവ് മാര്‍ക്കറ്റിലെ കച്ചവടക്കാരാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉള്ളി എത്തിക്കുന്ന പ്രധാനമാര്‍ക്കറ്റുകളിലൊന്നു കൂടിയാണ് ഇവിടം.

ലാസല്‍ഗാവ് മാര്‍ക്കറ്റിലെ കച്ചവടക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് മാര്‍ക്കറ്റ് അടച്ചത്. കൂടുതല്‍പേരിലേക്ക് രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് നടപടി.

അതേ സമയം മാര്‍ക്കറ്റ് അടച്ചിടുന്നതോടെ ഉള്ളി ക്ഷാമത്തിനും വിലക്കയറ്റത്തിനും സാധ്യതയുണ്ട്.

Related Articles

Latest Articles