Thursday, May 16, 2024
spot_img

ശ്രീദേവിയുടെ മക്കളില്‍ ആദ്യം വിവാഹിതയാവുന്നത് ഇളയമകള്‍

രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച്‌ കൊണ്ടാണ് ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ മരണ വാര്‍ത്ത വരുന്നത്. ദുബായിലൊരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവി ഹോട്ടലിലെ ബാത്ത്‌റൂമില്‍ മരിച്ച്‌ കിടക്കുകയായിരുന്നു. നടിയുടെ മരണത്തിന്റെ പേരില്‍ പല വിവാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു. എങ്കിലും മുങ്ങി മരണമാണെന്നായിരുന്നു ഒടുവില്‍ വന്ന റിപ്പോര്‍ട്ട്.

ശ്രീദേവിയുടെ മരണം സിനിമാലോകത്ത് വലിയൊരു നഷ്ടമുണ്ടാക്കി. കുടുംബത്തിനും തീരാദുഃഖമായിരുന്നു. ശ്രീദേവി നായികയായി തിളങ്ങിയ സിനിമാലോകത്തേക്ക് മക്കള്‍ വരുന്നത് കാണാനുള്ള ഭാഗ്യവും ഇല്ലാതെയായി പോയി. ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മൂത്തമകളായ ജാന്‍വി കപൂര്‍ ധടക് എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിലെത്തി.

നിങ്ങളില്‍ ആരാണ് ആദ്യം വിവാഹം കഴിക്കാന്‍ സാധ്യത എന്ന ചോദ്യത്തിന് ശ്രീദേവിയുടെ രണ്ട് മക്കളും നല്‍കിയ ഉത്തരം ഖുഷി എന്നായിരുന്നു. ആര്‍ക്കാണ് ആദ്യം കുഞ്ഞ് ഉണ്ടാവുക എന്ന ചോദ്യത്തിനും ഉത്തരം ഖുഷി എന്ന് തന്നെയാണ്. കൂട്ടത്തില്‍ ആര്‍ക്കാണ് മികച്ച ഫാഷന്‍ സെന്‍സ് എന്ന ചോദ്യത്തിനും ഖുഷി എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് നിങ്ങളില്‍ ആരാണെന്ന് ചോദിച്ചാല്‍ അത് ജാന്‍വിയാണെന്നാണ് ഉത്തരം.

ഇനി ഖുഷി കരണ്‍ ജോഹറിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തുമെന്നാണ് കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി പുറത്ത് വരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ചാറ്റ് ഷോ യില്‍ തന്റെ സഹോദരി ബോളിവുഡില്‍ അഭിനയിക്കുന്നതിനെ കുറിച്ച്‌ ജാന്‍വി തന്നെ പറഞ്ഞിരുന്നു.

Related Articles

Latest Articles