ദുബൈ: ഷാര്‍ജ അല്‍നഹ് ദ റസിഡന്‍ഷ്യല്‍ ടവറില്‍ വന്‍അഗ്നിബാധ. ചൊവ്വാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. ഷാര്‍ജ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിക്കുന്നുണ്ട്. നിയന്ത്രിക്കാന്‍ കഴിയാത്ത വിധം തീ ആളിപ്പടരുകയാണെന്നാണ് റിപ്പോർട്ട്. ടവര്‍ പൂര്‍ണമായും കത്തിയമര്‍ന്നിട്ടുണ്ട്.
നിരവധി താമസ ഫ്‌ളാറ്റുകളുള്ള ഏരിയയിലെ നല്ല ഉയരമുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായിട്ടുള്ളത്. തൊട്ടടുത്തുള്ള കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. തീപിടിത്ത കാരണം വ്യക്തമല്ല. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നും തീ പടര്‍ന്നു കയറുകയായിരുന്നുവെന്ന് പറയുന്നു. തീ കണ്ടതോടെ താമസക്കാര്‍ പലരും ഇറങ്ങിയോടുകയായിരുന്നു. ലോക്ക്ഡൗണായതിനാല്‍ എല്ലാ ഫ്‌ളാറ്റുകളിലും താമസക്കാരുണ്ടായിരുന്നു. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ടവറിന്റെ വലിയൊരു ഭാഗത്തേക്ക് തീപടര്‍ന്നിട്ടുണ്ട്. അതിനിടെ സ്റ്റെയര്‍കേസുള്ള ഭാഗത്ത് തീപടര്‍ന്നതിനാല്‍ ലിഫ്റ്റ് വഴി മാത്രമെ ആളുകളെ ഇറക്കാനാവൂ എന്നും പറയുന്നുണ്ട്. അഗ്നിബാധയുള്ള വേളകളില്‍ ലിഫ്റ്റുകള്‍ ഉപയോഗിക്കുന്നത് അപകടകരവുമാണ്.
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…