Tuesday, May 21, 2024
spot_img

കൊറോണാകാലത്തു ആശ്വാസ പ്രഖ്യാപനവുമായി സർക്കാർ

തിരുവനന്തപുരം: എല്ലാവര്‍ക്കും സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ബിപിഎല്‍ വിഭാഗത്തിന് 35 കിലോ സൗജന്യ അരിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നീല, വെള്ള കാര്‍ഡുകള്‍ക്ക് 15 കിലോ സൗജന്യ അരിയും ലഭ്യമാക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

പലവ്യഞ്ജന സാധനങ്ങള്‍ നല്‍കുന്നതും പരിഗണനയിലുണ്ട്. അതേസമയം, നിരീക്ഷണത്തിലുള്ളവര്‍ക്ക് കിറ്റ് വീട്ടില്‍ എത്തിക്കാനും ധാരണയായിട്ടുണ്ട്.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ദിവസ വേതനക്കാര്‍ ബുദ്ധിമുട്ടും എന്നും അവരെ പ്രത്യേകം പരിഗണിക്കണമെന്നും നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു.

ഇതിന് പ്രതിവിധിയായാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം. ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ഇനി സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ അരി ലഭിക്കും.

Related Articles

Latest Articles