Monday, May 13, 2024
spot_img

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; കോട്ടയത്ത് ചികിത്സയിലായിരുന്ന പൊലീസുകാരൻ മരിച്ചു

കോട്ടയം: കോവിഡ് രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന പൊലീസുകാരൻ മരിച്ചു. ഇടുക്കി സ്വദേശിയായ സബ് ഇൻസ്പെക്ടർ അജിതൻ ആണ് മരിച്ചത്. 55 വയസായിരുന്നു . കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സ്പെഷൽ ബ്രാഞ്ച് എസ്ഐയായിരുന്നു.
സംസ്ഥാനത്ത് ഇതാദ്യമായാണ് കോവിഡ് ബാധിച്ച് ഒരു പൊലീസുകാരൻ മരിക്കുന്നത്.ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ് ഇദ്ദേഹം.

ഹൃദ്രോഗി കൂടിയായ അജിതന് തന്റെ ഭാര്യയിൽ നിന്നാണ് രോഗം ലഭിച്ചതെന്നാണ് നിഗമനം. ഭാര്യ ചെറുതോണിയിൽ ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയാണ്. ഇവർക്ക് രോഗം ബാധിച്ചത് ചെറുതോണി കോളനിയിലുള്ള സ്ത്രീയിൽ നിന്നാണ്. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അജിതന്റെ നില ഗുരുതരമായതോടെയാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്റെ മകനും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഭാര്യയും മകനും കഴിഞ്ഞ ദിവസം രോഗ മുക്തി നേടിയിരുന്നു.

Related Articles

Latest Articles