Sunday, May 19, 2024
spot_img

സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട് ; സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

കൊച്ചി: സമൂഹമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ടുകൾ. ഇതേ തുടർന്ന് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സംസ്ഥാന പൊലീസ് സൈബർ ഡോം മുന്നറിയിപ്പ് നൽകി .

സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാകുന്നതിനായി ഉപഭോക്താക്കൾ ‘2 ഫാക്‌ടര്‍ ഒതന്റിക്കേഷന്‍’ എനേബിള്‍ ചെയ്യണമെന്ന് സെെബര്‍ ഡോം നിർദേശിച്ചു. വാട്‌സാപ്പ് ഉപഭോക്താക്കള്‍ 2 ഫാക്‌ടര്‍ ഒതന്റിക്കേഷനായി സെക്യൂരിറ്റി പിന്‍ നമ്പർ ചേര്‍ക്കേണ്ടതും, സ്വന്തം ഇ-മെയില്‍ ഐഡി വാട്‌സാപ്പില്‍ ആഡ് ചെയ്യുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഒരു കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയുടെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്‌തതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനു പുറമേ വിദ്യാര്‍ഥിനിയുടെ വാട്‌സാപ്പ് പ്രൊഫെെല്‍ ഡിപിയില്‍ അശ്ലീല ചിത്രം വന്നതായും റിപ്പോര്‍ട്ടുകളുണ്ട് . ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി സൈബർ ഡോം രംഗത്ത് വന്നിരിക്കുന്നത്

Related Articles

Latest Articles