Friday, May 17, 2024
spot_img

സര്‍ക്കാര്‍ ഭീതിപരത്തുന്നു; ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം: തുറന്നടിച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം:പ്രവാസികളേയും നാട്ടുകാരേയും രണ്ടുതട്ടിലാക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രോഗവ്യാപനത്തെക്കുറിച്ച് ഭീതിപരത്തി നാട്ടുകാരില്‍ എതിര്‍പ്പ് സൃഷ്ടിക്കുന്നു.

മുഖ്യമന്ത്രി പ്രവാസികളോടും തിരിച്ചെത്തിയവരോടും നേരിട്ട് സംസാരിക്കണം. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവയ്ക്കണം.

വ്യവസ്ഥകള്‍ വച്ച് ആളുകളെ തടയുന്നത് മനുഷ്യത്വമല്ല. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ രോഗവ്യാപനം ഇല്ലാതെ എത്രപേരെ വേണമെങ്കിലും എത്തിക്കാം. കോവിഡില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് മുഖ്യമന്ത്രിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രതിപക്ഷം കോവിഡ് പ്രതിരോധത്തില്‍ പൂര്‍ണതോതില്‍ സഹകരിച്ചു. മന്ത്രിമാരടക്കം കോവിഡ് മാര്‍ഗരേഖ ലംഘിച്ച് പരിപാടികളില്‍ പങ്കെടുക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Latest Articles