Thursday, May 2, 2024
spot_img

ബെംഗളൂരിൽ എല്ലാം വരിഞ്ഞ് കെട്ടി ; നിയന്ത്രണങ്ങൾ ഇനിയും കടുക്കും

ബെംഗളൂരു:- നഗരത്തിൽ ദിനംപ്രതി കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി കർണാടക സർക്കാർ . മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ച പ്രദേശങ്ങളെ ക്ലസ്റ്റർ കേന്ദ്രങ്ങളായി തരംതിരിച്ച് നിരീക്ഷണം കടുപ്പിക്കും .

കെ. ആർ മാർക്കറ്റ്, സിദ്ധാപുര , വി വി പുര , വിദ്യാരണ്യപുര , കലാശിപാളയ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന പ്രദേശങ്ങളുടെ സമീപ സ്ഥലങ്ങളും അടച്ചിടും . എസ്. കെ ഗാർഡൻ, വിവി പുരം , എന്നിവിടങ്ങളിൽ 18 പോസിറ്റീവ് കേസുകൾ വീതമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശങ്ങളിൽ സമ്പൂർണ അടച്ചിടൽ നടപ്പാക്കുമെന്ന് ബംഗളൂരു പൊലീസ് കമ്മീഷണർ ഭാസ്ക്കർ റാവു അറിയിച്ചു . തീവ്രബാധിത പ്രദേശങ്ങൾ അടച്ചിട്ടും കൂടുതൽ കർശന പരിശോധന നടത്തിയും പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles