കൊച്ചി : മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ അമ്മയുടെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് പൊട്ടിക്കരഞ്ഞ വര്‍ഷയെ ആരും മറന്നിട്ടുണ്ടാകില്ല. അന്ന് വര്‍ഷയുടെ കണ്ണീര് കണ്ട് സഹായവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
തുടർന്ന് വര്‍ഷയുടെ അക്കൗണ്ടിലേക്ക് 50 ലക്ഷത്തോളം രൂപ എത്തിയിരുന്നു. എന്നാൽ, തന്നെ പണം സ്വരൂപിക്കാന്‍ ഒപ്പം നിന്നവര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് വര്‍ഷം ഫേസ്ബുക്ക്
ലൈവിലൂടെ രംഗത്തെത്തി. ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞാണ് തന്നെ ഇപ്പോൾ ഭീഷണിപ്പെടുത്തുന്നതെന്ന് വർഷ ലൈവിൽ ലൈവിൽ വർഷ ആരോപിച്ചു . ജീവനോടെ മടങ്ങിപോകാൻ കഴിയുന്ന കാര്യം ഉറപ്പില്ലെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് വർഷ പറഞ്ഞു. ഇതേ തുടർന്ന് സംഭവത്തിൽ വർഷയ്ക്ക് പൂർണ്ണ പിന്തുണയുമായി ഹിന്ദു സേവ കേന്ദ്രം പ്രവർത്തകർ രംഗത്തെത്തിയിരിക്കുയാണ്. ഹിന്ദു സേവ കേന്ദ്രം പ്രവർത്തകർ വർഷയെം അമ്മയേം സന്ദർശിച്ചു.
ഹിന്ദു സേവാ കേന്ദ്രം ജനറൽ സെക്രട്ടറി ശ്രീനാഥ് പത്മനാഭനും മറ്റ് പ്രവർത്തകരുമാണ് വർഷയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത് . വർഷയെയും അമ്മയെയും പോയി കാണുകയും, അവർക്ക് വേണ്ട പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
ചാരിറ്റിയുടെ പേരിൽ ഭീഷണി പെടുത്തി പണം മറ്റ് അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമം തത്കാലം നടക്കില്ലെന്നും ഭീഷണിപെടുത്തി പണം തട്ടാം എന്നുള്ളത് വ്യാമോഹം മാത്രമാണെന്നും ഹിന്ദു സേവാ കേന്ദ്രം വ്യക്തമാക്കി . ആ കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു നൽകുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി പ്രവർത്തകർ അറിയിച്ചു.ഫേസ്ബുക്കിലൂടെയാണ് ഹിന്ദു സേവാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്
സമൂഹമാധ്യമങ്ങൾ വഴി ചാരിറ്റി നടത്തുന്ന സാജൻ കേച്ചേരി എന്ന വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാണ് വർഷ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നത് . അക്കൗണ്ടിലുള്ള ബാക്കി തുക കൈകാര്യം ചെയ്യാൻ തനിക്കുകൂടി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സാജൻ ഭീഷണിയുമായി എത്തിയെന്നാണ് വർഷ പറയുന്നത്

