ഇപ്പോൾ ലോകമെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന ആരോഗ്യ, സാമൂഹ്യ സാഹചര്യങ്ങളിൽ നിന്ന് ഏതുവിധം മുക്തമാകാം, എങ്ങനെ പ്രതികൂലമായ അവസ്ഥകളെ മറികടന്ന് ആനന്ദലബ്ധി നേടാം എന്നീ കാര്യങ്ങൾ ആത്മീയമായി വിശദീകരിക്കുന്ന ഓൺലൈൻ സംവാദം നാളെ.
ആത്മീയാചാര്യൻ ശ്രീ. എം മേൽപ്പറഞ്ഞ വിവരങ്ങളിൽ ശാസ്ത്രീയവും ആതീയവുമായ വിശദീകരണം നൽകും. പ്രമുഖ ചാർട്ടേഡ് അകൗണ്ടൻ്റും സാംസ്കാരിക പ്രവര്ത്തകനുമായ രഞ്ജിത്ത് കാര്ത്തികേയനാണ് ശ്രീ എമ്മിനൊപ്പം ചര്ച്ചയില് പങ്കെടുക്കുന്നത്. ചർച്ച നാളെ (വ്യാഴാഴ്ച) വൈകിട്ട് 5 മണി മുതല് തത്വമയി ടിവിയിലും തത്വമയി ന്യൂസിലും തത്സമയം സംപ്രേഷണം ചെയ്യും.

