Tuesday, October 6, 2026

സാഹസികതയുമായി മൂത്തോൻ എത്തുന്നു

നിവിന്‍ പോളി കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ഒരു ഇന്ത്യന്‍ സാഹസിക ചലച്ചിത്രമാണ് മൂത്തോന്‍. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ്.

നിവിന്‍ പോളിയുടെ കരിയറിലെ ഇതുവരെ കണ്ട് പരിചയമില്ലാത്തൊരു കഥാപാത്രമായിരുന്നു മൂത്തോനിലെ അക്ബര്‍. നിവിന്‍ പോളി റോഷന്‍ മാത്യു എന്നിവരുടെ പ്രകടനങ്ങളും, ചിത്രത്തിലെ സ്വവര്‍ഗ്ഗ പ്രണയത്തിന്റെ അവതരണവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

തിരക്കഥയിലും ഛായാഗ്രഹണത്തിലും താരങ്ങളുടെ അഭിനയത്തിലും തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തിയ ഈ ചിത്രത്തിന് രാജ്യത്തിനകത്തും പുറത്തും നിന്നായി നിരവധി പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.

Related Articles

Latest Articles