Saturday, October 3, 2026

സിപിഎം ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍ | CPM

സിപിഎം ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍ | CPM

സിപിഎം ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍. തിരുവനന്തപുരം കാട്ടാക്കട ഏരിയാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പിണറായി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ രൂപീകരണത്തിലും പൊലീസ് ഭരണത്തിലെ വീഴ്ചകളിലുമാണ് വിമര്‍ശനം ഉയര്‍ന്നത്. മുട്ടില്‍ മരംമുറി വിവാദത്തിന് പിന്നില്‍ സിപിഐയും റവന്യു വകുപ്പുമാണെന്നും മന്ത്രിസഭാ രൂപീകരണത്തില്‍ പുതുമുഖങ്ങളെ മാത്രം പരിഗണിച്ചതിലും പോലീസ് ഭരണത്തിലെ വീഴ്ചകളും ചൂണ്ടിക്കാണിച്ചാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.

തുടര്‍ഭരണം ലഭിച്ച്‌ പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ഏകാധിപത്യ സ്വഭാവമാണ് മുഖ്യമന്ത്രി കാണിച്ചതെന്നാണ് കാട്ടാക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ഏരിയ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശിച്ചത്.നടത്തിപ്പുകാരന്റെ ഇഷ്ടക്കാരെ മാത്രം ഉള്‍പ്പെടുത്തിയതാണ് പുതിയ മന്ത്രിസഭയെന്നും മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും സമ്മേളനത്തില്‍ അഭിപ്രായം ഉയര്‍ന്നു. പോലീസിനെ സ്വതന്ത്രമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞന്നത്. എന്നാല്‍ എല്ലാം സ്വതന്ത്രമാക്കി ഉദ്യോഗസ്ഥ ഭരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

Related Articles

Latest Articles