മുംബൈ: എതിരാളികളെ ഞെട്ടിക്കുന്ന ഓഫറുമായി ജിയോ.പുതിയ ഡാറ്റ പാക്കേജിന്‍റെ വില ഒരു രൂപയാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 30 ദിവസത്തെ വാലിഡിറ്റിയിൽ 100 എംബി ഹൈ സ്പീഡ് ഡാറ്റയാണ് പ്ലാൻ പ്രകാരം ലഭിക്കുക. ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത വില കുറഞ്ഞ പ്ലാനാണ് ജിയോ ഇത്തവണ വിപണിയിൽ ഇറക്കിയിരിക്കുന്നത്.
ഡാറ്റ പാക്കിന്റെ വില ഒരു രൂപയാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 30 ദിവസത്തെ വാലിഡിറ്റിയിൽ 100 എംബി ഹൈ സ്പീഡ് ഡാറ്റയാണ് പ്ലാൻ പ്രകാരം ലഭിക്കുക. ജിയോ ആപ്പിൽ റീചാര്‍ജ് വിഭാഗത്തിൽ വാല്യൂ എന്ന ബട്ടനു കീഴിൽ അതര്‍ പ്ലാന്‍ എന്ന പേരിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.നിലവിൽ ജിയോയുടെ വെബ്‌സൈറ്റിൽ പ്ലാൻ ദൃശ്യമല്ല. ഡാറ്റ 100 എം.ബിയേ ഉള്ളുവെങ്കിലും ജിയോയുടെ വ്യക്തമാക്കിയതനുസരിച്ച് വാലിഡിറ്റി കാലയളവിൽ സൗജന്യമായി അൺലിമിറ്റഡ് കോളുകളും ദിവസേന 100 വരെ എസ്.എം.എസും ഉപയോക്താവിന് ലഭിക്കും. 100MB ഡാറ്റ തീർന്നാലും, ഉപയോക്താക്കൾക്ക് ശേഷിക്കുന്ന കാലയളവിൽ 64kbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയും ലഭിക്കും.

