Thursday, May 16, 2024
spot_img

സിപിഎം നട്ടെല്ലില്ലാത്തവരുടെ കൂട്ടമായി മാറുമ്പോൾ മലയാളിയുടെ പ്രബുദ്ധത പുരപ്പുറത്ത് മാത്രം

നമസ്ക്കാരം, മലയാളി എന്താ ഇങ്ങനെ, എല്ലാവര്ക്കും സ്വാഗതം, ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് നമ്മുടെ സംസ്ഥാനം ഭരിക്കുന്ന പ്രബുദ്ധരുടെ പാർട്ടിയായ കമ്മ്യുണിസ്റ് പാർട്ടിയെ കുറിച്ചാണ്. ഈയിടെയായി നടക്കുന്ന കുറച്ച് കാര്യങ്ങളൊക്കെ കണ്നമ്പോൾ എനിക്കൊരു സംശയം. ശെരിക്കും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പറഞ്ഞുനടക്കുന്നത് [പോലെയുള്ള ഒരു പുരോഗമന പാർട്ടിയാണോ ?

നമ്പൂതിരിപ്പാടും, നയനാരും, അച്യുതാനന്ദനും, വിജയനും, ഗോവിന്ദനും ഒക്കെ നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു ഹിന്ദു പാർട്ടി ആണ് എന്നാണ് ഇപ്പോൾ അവര് തന്നെ പറഞ്ഞു വക്കുന്നത്. ഹിന്ദു സമുദായത്തിൽ സകലമാന കാര്യങ്ങളിലും അവർ പുരോഗമനം കൊണ്ടു വരുന്നതിന് നിരന്തരം പരിശ്രമിക്കുകയാണ്. പക്ഷെ മുസ്ലിം സമുദായത്തിന് സ്നേഹത്തിന്റെ മറവിൽ പരിഷ്‌ക്കരണം നിഷേധിക്കുകയും ചെയ്യുന്നു. പല വിഷയങ്ങളിലും ഉള്ള ഇവരുടെ നിലപാടുകൾ നോക്കിയാൽ അത് മനസ്സിലാകും.

സ്ത്രീ പുരുഷ സമത്വം. ശബരിമലയിൽ സ്ത്രീ പ്രവേശനം നടപ്പാക്കി, സ്ത്രീ പുരുഷ സമത്വത്തിന് അനുകൂലം ആയ നിലപാട് സ്വീകരുച്ചു. പക്ഷെ മുസ്ലിം സ്ത്രീകളുടെ സ്വത്ത് അവകാശത്തിലെ ലിംഗവിവേചനം അങ്ങനെ തുടരട്ടെ എന്നതാണ് പാർട്ടി നിലപാട്. അതെന്താ അങ്ങനെ !
അയിത്തംവെജിറ്റേറിയൻ ഭക്ഷണത്തിലെ ജാതി ചൂണ്ടി കാണിക്കുമ്പോൾ, ഹലാൽ ഭക്ഷണത്തിലെ മതം കണ്ടില്ലെന്നു നടിക്കുന്നു. why ?

താലി/തട്ടം.താലി, പുരുഷാധിപത്യത്തിന്റെ, സ്ത്രീയെ അനുസരണ പഠിപ്പിക്കുന്നതിന്റെ അടയാളം ആയിട്ടാണ് കമ്മ്യൂണിസ്റ്റു പാർട്ടി കാണുന്നത്, എന്നാൽ തട്ടം ഇടീയ്ക്കാൻ ആരെങ്കിലും വന്നാൽ വേണ്ട എന്നു പറയാൻ മുസ്ലിം പെണ്കുട്ടികൾക്ക് അവകാശം ഇല്ല എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്.

ഇനി പൊതു സിവിൽ നിയമം. പൊതു സിവിൽ നിയമം പാസ്സായാൽ, മുസ്ലിം സ്ത്രീകൾ നേരിടുന്ന, പിന്തുടർച്ച, ബഹു ഭാര്യാത്വം, ഇടക്കെട്ട് തുടങ്ങിയ അനീതികൾക്ക് പരിഹാരം ആകും. എന്നാൽ മുസ്ലിം സ്ത്രീകൾ പൊതു സിവിൽ നിയമത്തിന്റെ ആനുകൂല്യം അനുഭവിക്കേണ്ട എന്ന നിലപാട് ആണ് കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക്. ഒരു സമുദായത്തിനെ മാത്രം എന്നും തള്ളിപ്പറയുകയും വിമർശിച്ചു തിരുത്തുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി, പ്രത്യേക സമുദായത്തിലെ, വർഗ്ഗീയ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുക ആണ് ചെയ്യുന്നത്. പരിഷക്കാരണത്തെ നിഷേധിക്കുന്ന കമ്മ്യൂണിസ്റ്റ് സ്നേഹം, പാവം പിടിച്ച മുസ്ലിം പെൺകുട്ടികളെ സ്വാതന്ത്ര്യമായി വളരാൻ അനുവദിക്കുന്നില്ല, കഷ്ട്ടം തന്നെ. മിത്ത് വിവാദം വന്നപ്പോൾ ഒരു പക്ഷം, തട്ടം വിവാദം വന്നപ്പോൾ മറ്റൊരു പക്ഷം. ഓന്ത് മാറുവോ ഇതുപോലെ !

മിത്ത് വന്നു, പോയി..വിളക്ക് വന്നു, പോയി..ഇനി തട്ടത്തിന്റെ ഊഴം..സഹകരണ ബാങ്ക്‌ തട്ടിപ്പ് സീരീസുകൾ, മാസപ്പടി, മുടങ്ങിയ സാമൂഹിക പെൻഷനുകൾ, വകമാറ്റി ചിലവഴിക്കൽ വിവാദങ്ങൾ, സാമ്പത്തിക ഞെരുക്കത്തിനിടയിലെ ധൂർത്തുകൾ, എന്റെ പൊന്നോ അങ്ങനെ കിടക്കുവല്ലേ ലിസ്റ്റ് കുറെ…ഇതൊക്കെ മറക്കാൻ ഉള്ള അടവുകൾ ഇനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും വരാനുണ്ട്. കാത്തിരിക്കാം പുതിയ കമ്മ്യൂണിസ്റ്റ് ക്യാപ്സ്യൂളുകൾക്കായി.

Related Articles

Latest Articles