ദില്ലി: പ്രമുഖ ഹിന്ദിചാനലായ സി ന്യൂസിലെ 28 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ന്യൂസ് റൂമും സ്റ്റുഡിയോകളും അടച്ചു പൂട്ടി. രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്ന തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്.
സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധിര്‍ ചൗധരിയാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് 28 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചത്. 2500 തൊഴിലാളികളാണ് സീ ന്യൂസില്‍ പ്രവര്‍ത്തിക്കുന്നത്.
രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗത്തിനും ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും ഉചിതമായ സമയത്തു തന്നെ ഇടപെടലുകള്‍ നടത്തിയതുകൊണ്ടാണ് രോഗവ്യാപനം കുറയ്ക്കാന്‍ സാധിച്ചതെന്നും സി ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് അറിയിച്ചു.

