Sunday, October 25, 2026

സുടാപ്പിക്കുഞ്ഞുങ്ങളുടെ കരച്ചിൽ അവസാനിക്കുന്നില്ല | Narendra Modi

വാരിയം കുന്നനെ വെള്ളപൂശി വെളുപ്പിച്ചെടാൻ പെടാപ്പാട് പെട്ടുകൊണ്ടിരുന്നവരും മലബാർ കലാപം എന്ന വംശഹത്യ നടത്തിയവരെ സ്വാതന്ത്ര്യസമര സേനാനികളാക്കി ചിത്രീകരിക്കുന്ന സുടാപ്പിക്കുഞ്ഞുങ്ങൾക്കും മറ്റെല്ലാവർക്കും മോഹാലസ്യം ഉണ്ടാക്കുന്ന വാർത്തയാണ് ഇന്നലെ പുറത്തുവന്നത്. മലബാർ കലാപം എന്ന ഹിന്ദുവംശഹത്യയിൽ പങ്കെടുത്ത വാരിയംകുന്നനും ആലി മുസ്ലിയാരും അടക്കം 387 പേരെ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ നിന്നും കേന്ദ്രസർക്കാർ നിഷ്കരുണം പുറന്തള്ളി എന്ന വാർത്തയായിരുന്നു‌ അത്‌. അതൊരിക്കലും ഒരു സ്വാതന്ത്ര്യസമരമല്ല മറിച്ച് വളരെ വലിയ ഹിന്ദു വംശഹത്യയാണെന്നുമുള്ള വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് ഇവരെ വെട്ടിപ്പുറത്താക്കിയത്. അതിനു പിന്നാലെ മറ്റൊരു ഇടിത്തീ കൂടി സുഡാപ്പിക്കുഞ്ഞുങ്ങളുടെ തലയിൽ വന്നു പതിച്ചിരിക്കുകയാണ് അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അത്തരമൊരു ഇടിത്തീ ഇവന്മാരുടെ തലയിൽ വീഴ്ത്തിയിരിക്കുകയാണ്.

മലബാർ കലാപവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും നീക്കിയതിന് പിന്നാലെ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ രംഗത്തു വന്നിരിക്കുന്നു‌. മുഗളന്മാരെ മഹത്വവത്കരിക്കുന്ന ഭാഗങ്ങൾ കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്യാൻ സാംസ്കാരിക വകുപ്പ് നിർദേശം നൽകിയിരിക്കുകയാണ്. ഇന്ത്യയിലെ തദ്ദേശീയരായിരുന്ന ഹിന്ദുക്കൾക്ക് വലിയ തോതിൽ വിനാശം വരുത്തുകയും ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്ത മുഗൾ രാജാക്കന്മാരെ അതിരു കവിഞ്ഞ് മഹത്വവത്കരിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിർദേശം.
മധ്യകാല ഇന്ത്യ എന്ന ഭാഗത്തെ ഒരു പേജ് മുഴുവൻ മുഗൾ വംശ ചരിത്രമായിരുന്നു. ഇന്ത്യയിലെ എക്കാലത്തെയും ശക്തമായ സാമ്രാജ്യം എന്നാണ് ഇതിൽ മുഗൾ വംശത്തെ വിശേഷിപ്പിച്ചിരുന്നത്. ഇത് തീർത്തും വെട്ടിക്കളഞ്ഞ് നമ്മുടെ സാംസ്കാരിക പാരമ്പര്യത്തെ വെല്ലുവിളിച്ച തകർക്കാൻ ശ്രമിച്ച മുഗൾ ഭീകരന്മാരെ നമ്മുടെ ചരിത്രത്താളുകൾ മഹത്വവത്കരിക്കുന്നത് പൂർണമായും ഒഴിവാക്കി സംഭവങ്ങളെ വസ്തുതാപരമായി അവതരിപ്പിക്കാൻ സാംസ്കാരിക മന്ത്രാലയം ചരിത്രകാരന്മാരുമായി സമ്പർക്കത്തിലാണെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്‌‌
കേന്ദ്ര നിർദേശത്തെ തുടർന്ന് മുഗൾ രാജാക്കന്മാരെ മഹാന്മാരായി ചിത്രീകരിക്കുന്ന ഭാഗങ്ങൾ ഇതിനോടകം തന്നെ നീക്കം ചെയ്തു കഴിഞ്ഞു. നിലവിൽ മുഗൾ വംശത്തിന്റെ ഒരു ചെറിയ വിവരണം മാത്രമാണ് സൈറ്റിലുള്ളത്. ജഹാംഗീറിനെ സഹിഷ്ണുതാവാദിയായും ഔറംഗസേബിനെ മതേതരവാദിയായും ചിത്രീകരിക്കുന്ന ഭാഗങ്ങളും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നുണ്ട്‌.

കൂടാതെ തദ്ദേശീയ രാജവംശങ്ങളായ പാല, പ്രതിഹാര, രാഷ്ട്രകൂട, സേന രാജവംശങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റ് അവഗണിച്ചിരുന്ന കലിംഗ, ഗജപതി, മറാത്താ സാമ്രാജ്യങ്ങളെ കുറിച്ചുള്ള കൂടുതൽ ഭാഗങ്ങളും വെബ്സൈറ്റിൽ ഉൾപ്പെടുത്തും എന്നാണ് ലഭിക്കുന്ന വിവരം.

നമ്മൾ പഠിച്ചത് തെറ്റായ ചരിത്രമാണ്‌, നമ്മുടെ കുട്ടികൾ പഠിക്കുന്നത് തെറ്റായ ചരിത്രമാണ്, ഓരോ ഭാരതീയന്റെയും രാജ്യസ്നേഹം ഇല്ലാതാക്കിതീർക്കുന്നത് ഇത്തരം തെറ്റായ ചരിത്രമാണ്. അതാണ് കേന്ദ്രസർക്കാർ ഇപോൾ ചങ്കൂറ്റത്തോടെ തന്നെ ചവറ്റുകൊട്ടയിലെറിഞ്ഞത്.

ഒരു സമുദായത്തിനെ മാത്രം പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് തീവ്രവാദം വളർത്തുന്ന ഒരു രാഷ്ട്രീയക്കാർക്കും ഭരണാധികാരികൾക്കും ആ നട്ടെല്ല് ഉണ്ടാവില്ല. ഇതാണ് ചരിത്ര സത്യം ഇതാണ് ഓരോ ഭാരതീയരും പഠിക്കേണ്ടത് എന്ന് വിളിച്ചുപറയാൻ അത് ബിജെപിക്കേ നരേന്ദ്രമോദി സർക്കാരിനേ സാധിക്കുള്ളൂ എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

മോദി വിരുദ്ധരും രാജ്യവിരുദ്ധരുമായ ഓരോ തീവ്രവാദപ്രേമികളും ഒത്തുചേർന്ന് ചാനൽ ചർച്ചകളിലും മറ്റും അലറി ക്കരയും എന്നല്ലാതെ ഫേസ്ബുക്കിൽ പോസ്റ്റിടും എന്നല്ലാതെ ഇവിടെ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്ന് സുഡാപ്പിക്കുഞ്ഞുങ്ങളെ ഈയവസരത്തിൽ ഓർമ്മപ്പെടുത്തുകയാണ്. തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് തോന്നുമ്പോൾ മോദിയുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശബ്ദമുയർത്തണമെന്ന് തോന്നുമ്പോൾ തീവ്രവാദ പ്രേമം തെരുവിൽ പ്രകടമാക്കണമെന്ന് തോന്നുമ്പോൾ മുൻകാലങ്ങളിൽ നരേന്ദ്രമോദിക്കെതിരെ നിങ്ങൾ കോപ്പ് കൂട്ടിയ ലഹളകളും കൂടി ഓർക്കുന്നത് നന്നായിരിക്കും. സിഎഎ, ആർട്ടിക്കിൾ 370, മുത്തലാഖ്, അയോദ്ധ്യരാമക്ഷേത്രം, കർഷകസമരം, സേവ് ലക്ഷദ്വീപ് തുടങ്ങി നരേന്ദ്രമോദിയെ താഴെയിറക്കാൻ നിങ്ങൾ നടത്തിക്കൂട്ടിയ എല്ലാവിധ കൊള്ളരുതായ്മകളുടെയും ഫലം എന്തായിരുന്നു എന്ന് ഓർക്കുന്നത് നന്നായിരിക്കും.

ഇനിയും കരയാൻ മോദിയെ തെറി വിളിക്കാൻ നിങ്ങളുടെ ജന്മം പിന്നെയും ബാക്കിയായിരിക്കും. നരേന്ദ്രമോദി ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ ഇത്തരം ധീരമായ തീരുമാനങ്ങൾ എടുക്കാനുള്ള ചങ്കുറപ്പ് നരേന്ദ്രമോദിക്ക് നൽകുന്നത് നിങ്ങൾ മൂന്ന് നേരവും നിർത്താതെ മോദിയെ വിളിക്കുന്ന തെറികളാണ്. അതുകൊണ്ട് നിങ്ങൾ സധൈര്യം അത് തുടർന്നുകൊള്ളുക. നമ്മുടെ ഭാരതം ഇനിയും ഒരുപാട് മാറാനുണ്ട്. നരേന്ദ്രമോദിക്ക് ഈ പുണ്യഭൂമിക്കു വേണ്ടി വളർന്നു വരുന്ന ഓരോ ഭാരതീയനും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അത് ഓർമ്മയിലിരിക്കട്ടെ‌.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles