Sunday, June 16, 2024
spot_img

സ്നേഹത്തിൻ്റെ മാതൃസ്പർശം ; ജനങ്ങൾക്കായി മാസ്ക്കുകൾ തുന്നി ഭാരതത്തിൻ്റെ പ്രഥമ വനിത

ദില്ലി : രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധത്തിൽ ജനങ്ങളെ സഹായിക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭാര്യ സവിത കോവിന്ദും. മാസ്ക് തുന്നിയാണ് സവിത കോവിന്ദ് കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കാളിയായിരിക്കുന്നത്.ഡൽഹിയിലെ രാഷ്ട്രപതി ഭവൻ ശക്തി ഹാത്തിലാണ് മാസ്കുകൾ തുന്നുന്നത്.

ഡൽഹി അർബൻ ഷെൽറ്റർ ഇംപ്രൂവ്മെന്റ് ബോർഡിന് കീഴിൽ വരുന്ന ഷെൽട്ടർ ഹോമുകളിലേക്കാണ് സവിത കോവിന്ദ് മാസ്കുകൾ തുന്നന്നത്.. കോവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കാനായി തുണി മാസ്ക് ഉപയോഗിക്കുന്നത്. രാഷ്ട്രപതിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലാണ് സവിത കോവിന്ദിൻ്റെ മാസ്ക് തുന്നുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Related Articles

Latest Articles