Friday, May 17, 2024
spot_img

സ്റ്റാലിന്റെ ബന്ധം പുറത്ത് ,തെളിവ് നിരത്തി അണ്ണാമലൈ കുടുംബത്തോടെ അകത്തേക്ക് ?

ഡി എം കെ സർക്കാരിന്റെ അഴിമതികൾ എല്ലാം വ്യക്തമായ തെളിവോടെ തുറന്നുകാട്ടുന്ന ആളാണ് ബി ജെ പി അദ്ധ്യക്ഷൻ അണ്ണാമലൈ . ഇപ്പോൾ തമിഴ്‌നാട്ടിൽ ആകമാനവും അയൽ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും വ്യാപിച്ചു കിടക്കുന്ന ലഹരി മാഫിയയുടെ പ്രധാന കണ്ണിയായ ജാഫർ സാദിക്കും എം കെ സ്റ്റാലിന്റെ കുടുംബവും തമ്മിലുള്ള ബന്ധത്തെ തുറന്നു കാട്ടി തമിഴ്‌നാട് കെ അണ്ണാമലൈ.ഇന്നലെ രാത്രി അദ്ധേഹം തന്റെ യൂട്യൂബ് ചാനലിൽ കൂടെ പുറത്ത് വിട്ട വിഡിയോയിൽ കൂടെയാണ്, ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ ഉള്ള ലഹരി മാഫിയ എപ്രകാരമാണ് ഡി എം കെ കുടുംബത്തിലെ ഓരോരുത്തരുമായി അടുത്ത ബന്ധം സ്ഥാപിച്ചതെന്ന് വ്യക്തമാക്കിയത്. ജാഫർ സാദിഖ് അറസ്റിലായതിൽ പിന്നെ സ്റ്റാലിന്റെ മകൻ ഉദയനിധി ജാഫറോടൊപ്പമുള്ള തന്റെ സമൂഹ മാദ്ധ്യമ പോസ്റ്റുകൾ പിൻവലിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, അദ്ദേഹത്തിന്റെ മകൻ ഉദയനിധി സ്റ്റാലിൻ, സ്റ്റാലിൻ കുടുംബത്തിലെ മറ്റ് സ്ത്രീകൾ എന്നിവരുമായി ഡ്രഗ് ശൃംഖലയിലെ ജാഫർ സാദിഖുമായും അയാളുടെ സിനിമാ കമ്പനിയുമായും ഉള്ള ബന്ധവും തന്റെ യൂട്യൂബ് വിഡിയോയിൽ കൂടെ തുറന്നു കാട്ടിയ അണ്ണാമലൈ, സ്റ്റാലിൻ ഭരണമേറ്റെടുത്തതിനെ തുടർന്നുളള 33 മാസം കൊണ്ട് തമിഴ്‌നാട്ടിൽ ലഹരി മാഫിയ ഓരോ കോണുകളിലും പിടി മുറുക്കിയെന്നും പറഞ്ഞു. തന്റെ യാത്രയിലുടനീളം ഗ്രാമത്തിലെ സ്ത്രീകൾ പറഞ്ഞ പ്രധാന പരാതിയും ലഹരിയെ കുറിച്ചുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.ലഹരി മാഫിയയുടെ പ്രധാന കണ്ണിയായ ജാഫർ സാദിഖിന് തമിഴ്‌നാട് ഡി ജി പി ട്രോഫി കൊടുത്തതും അണ്ണാമലൈ എടുത്തു പറഞ്ഞു. ഡി ജി പി നേരിട്ട് ട്രോഫി കൊടുക്കുന്ന ഒരു ഫോട്ടോ മുഴുവൻ സ്ഥലത്തും പ്രചരിച്ചിട്ടുണ്ട്, അങ്ങനെയുള്ള ഒരാളെ പൊലീസിന് എങ്ങനെ തൊടാൻ കഴിയും, ഇതാണ് തമിഴ്നാട് പോലീസിന്റെ സ്ഥിതി, സംസ്ഥാനത്തെ നിയമവാഴ്ചയുടെ അവസ്ഥയെ കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു

ഇത് ഒരു വലിയ നെറ്റ്‌വർക്ക് ആണ്, തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ കുടുംബം, രാഷ്ട്രീയ പാർട്ടികൾ, സിനിമയിലെ വമ്പന്മാരുമായുള്ള ബന്ധങ്ങൾ, കൊറിയർ കമ്പനിയുമായുള്ള ബന്ധങ്ങൾ, ഓസ്ട്രേലിയ ന്യൂസിലാൻഡ് മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ശൃംഖല എന്നിങ്ങനെ ഇത് ഒരു നീരാളിയെ പോലെ തമിഴ്നാടിനെയും അയൽ സംസ്ഥാനങ്ങളെയും ഇന്ത്യ മുഴുവനും വിഴുങ്ങുവാൻ തയ്യാറായി നിൽക്കുമ്പോൾ, ഭാരതീയ ജനത പാർട്ടി തങ്ങളുടെ മുഴുവൻ ശക്തിയും ഈ വിപത്തിനെ നേരിടുന്നതിന് വേണ്ടി വിനിയോഗിച്ചിരിക്കുകയാണ്. എന്നിരുന്നാലും ഓരോ വ്യക്തിയും ഇതിനെതിരെ തന്നാലാകുന്ന വിധം സംഭാവന നൽകിയാലല്ലാതെ നമുക്ക് ഈ വിപത്തിനെ പിടിച്ചു നിർത്താൻ ആവില്ല. അണ്ണാമലൈ തുറന്നു പറഞ്ഞുഒരു മുൻ പോലീസുകാരൻ എന്ന നിലയിൽ ഈ ശൃംഖല പോകുന്ന വഴികൾ എനിക്ക് മനസിലാകുന്നുണ്ടെന്നും അതിനാൽ തന്നെ ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും പിന്തുണ ഇതിന് ആവശ്യമാണെന്നും അണ്ണാമലൈ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.ഡിഎംകെ മൊത്തത്തിൽ പെട്ടിരിക്കുകയാണ് ഇപ്പോൾ എന്ത് ചെയ്താലും കൈയോടെ പോക്കുകയാണ് .

Related Articles

Latest Articles