Thursday, November 12, 2026

സ്വപ്നയും സന്ദീപും വലയിലെന്ന് സൂചന; പിടിമുറുക്കി എൻ ഐ എ

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്നയും നാലാം പ്രതി സന്ദീപും എൻ ഐ എ യുടെ വലയിലായതായി സൂചന. ഒളിവില്‍ കഴിയുന്നതിന് ഇരുവർക്കും സഹായം നല്‍കുന്നവരെ കുറിച്ച് അന്വേഷണസംഘത്തിന് സൂചനകള്‍ ലഭിച്ചു. മാത്രമല്ല, സ്വപ്നയുമായി അടുപ്പമുള്ളവരെയും അന്വേഷണ സംഘം നിരീക്ഷിക്കുന്നുണ്ട് .

അതിനിടെ, കേസിൽ ഐ എസ് ബന്ധം, സാമ്പത്തിക സുരക്ഷ എന്നിവയും എൻ ഐ എ അന്വേഷിക്കും. സ്വർണക്കടത്തിന് ഐ എസ് ബന്ധമുള്ളതായി സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തതെന്ന് കേന്ദ്ര സർക്കാർ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികളാണ് കേന്ദ്ര സർക്കാരിനെ ഭീകരസംഘടനയെ കുറിച്ചുള്ള വിവരം കൈമാറിയത് .

Related Articles

Latest Articles