Friday, November 6, 2026

സ്വർണക്കടത്ത് കേസ് : മൂന്ന് പേർ കൂടി കസ്റ്റംസിന്റെ പിടിയിൽ ; കേസിൽ പുതിയ വഴിത്തിരിവ്

തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത് കേസിൽ മൂന്ന് പേർ കൂടി കസ്റ്റംസിന്റെ പിടിയിൽ. റെമീസിന്റെ കയ്യിൽ നിന്ന് സ്വർണ്ണം കൈപ്പറ്റിയവരാണ് ഇവർ മൂന്നുപേരും. പ്രതികള്‍ക്കെതിരെ കോഫെപോസ ചുമത്തും.

അതേസമയം, സ്വപ്ന സുരേഷ് നയതന്ത്രചാനല്‍ കടത്ത് തുടങ്ങിയത് സെപ്റ്റംബറിലാണെന്നാണ് വിവരം. ഇതുവരെ 150 കിലോയോളം സ്വർണമാണ് സ്വപ്ന കടത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കുന്നത് . അതിനിടെ, കേസിൽ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

Related Articles

Latest Articles