കൊച്ചി :സംസ്ഥാന സർക്കാരിനെ ഉലച്ചു പിടിച്ച സ്വർണ ക്കടത്ത് കേസ് നിർണ്ണായക വഴിത്തിരിവിലേക്ക് . കേസിൽ സിനിമാക്കാർക്കും ബന്ധമുള്ളതായി പ്രതികളിലൊരാളായ സരിത്ത് മൊഴി നൽകി . വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം മെറ്റൽ കറൻസി ആയിട്ടാണ് ഉപയോഗിച്ചിരുന്നതെന്നും , ഇത് തസിനിമ നിർമ്മാതാക്കൾക്ക് കൈമാറിയിട്ടുണ്ടെന്നും അത് അവർ താരങ്ങൾക്ക് പ്രതിഫലം നൽകാൻ പലരും ഈ സ്വര്‍ണം ഉപയോഗിച്ചിരുന്നെന്നും സരിത്ത് മൊഴി നല്കി.
ഇതിനുപുറമേ, ഹവാല പണത്തിന് പകരമായി സ്വര്‍ണം നല്‍കിയെന്നും, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും മെറ്റല്‍ കറന്‍സി ഉപയോഗിച്ചുവെന്ന് സരിത്ത് വ്യക്തമാക്കി.
അതേസമയം അറസ്റ്റിലായ സ്വപ്നയേയും സന്ദീപിനേയും എന്‍.ഐ.എ സംഘം ഉച്ചയോടെ കൊച്ചിയിലെത്തിക്കും.ഇന്നലെ വൈകീട്ടോടെയാണ് ബംഗളുരുവില്‍വച്ച് സ്വപ്നയും സന്ദീപും പിടിയിലായത്. കൂടാതെ കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്.

