Friday, May 17, 2024
spot_img

സൗദിയിൽ കോവിഡിന്റെ കളി തുടരുന്നു

റിയാദ് : സൗദിയില്‍ മൂന്ന് പേര്‍ കൂടി കോവിഡ് 19 ബാധിച്ച്‌ മരിച്ചു. മക്കയില്‍ രണ്ടും ഹുഫൂഫില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 41ആയി ഉയര്‍ന്നു. പുതുതായി 190 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2795 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് തത്സമയ വിവരങ്ങള്‍ക്കായുള്ള വെബ്‌സൈറ്റിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

രോഗബാധിതരില്‍ 2139 പേര്‍ ചികിത്സയിലാണ്. ഇതില്‍ 41 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 64 പേര്‍ പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 615 ആയി.

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വൈറസ് വ്യാപനം തടയാനാകില്ലെന്നും, രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയ വ്യക്താവ് ഡോ.മുഹമ്മദ് അല്‍ അബ്ദുള്‍ ആലി പറഞ്ഞു.

Related Articles

Latest Articles