Monday, April 29, 2024
spot_img

ഹജ്ജിന് ഇന്ത്യക്കാരെ വിടില്ല.പണം മുഴുവൻ തിരികെ നല്കും

ദില്ലി: ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിന് വിദേശികള്‍ക്ക് അനുവാദമില്ലാത്തതിനാല്‍ ഇന്ത്യയില്‍ നിന്ന് തീര്‍ത്ഥാടകരെ അയയ്ക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍‍വി. ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷിച്ച ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കും. തീര്‍ത്ഥാടകരുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പണം നിക്ഷേപിക്കുകയെന്ന് മന്ത്രി അറിയിച്ചു. ഹജ്ജിന് അപേക്ഷിച്ച 2.3 ലക്ഷത്തിലധികം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കാണ് ഇത്തരത്തില്‍ മുഴുവന്‍ പണവും തിരികെ നല്‍കുന്നത്.

ആഭ്യന്തര തീർഥാടകരായ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് ഇത്തവണത്തെ ഹജ്ജ് കർമം നടത്താൻ സൗദി ഹജ്ജ് മന്ത്രാലയം തീരുമാനിച്ചിരുന്നു. ഹജ്ജിന് പോകുന്നവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കും. ഹജ്ജിനു ശേഷം തീർത്ഥാടകർ 14 ദിവസം ക്വാറൻറീനിൽ കഴിയണം. ഹജ്ജ് സീസണിലേക്ക് മെഡിക്കൽ പ്രോട്ടാക്കോളുകൾ വികസിപ്പിക്കും. ഏത് അടിയന്തിരഘട്ടം തരണം ചെയ്യാനും സമ്പൂർണ ആശുപത്രി ഒരുക്കുമെന്നും സൗദി ആരോഗ്യ മന്ത്രി പറഞ്ഞു. ഈ വർഷത്തെ ഹജ്ജിന് അവസരം 65 വയസിന് താഴെ പ്രായമുള്ളവർക്കും വിട്ടുമാറാത്ത രോഗമില്ലാത്തവർക്കും മാത്രമായിരിക്കും അവസരമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

Related Articles

Latest Articles