Wednesday, October 7, 2026

ഹമാസ് തീവ്രവാദികൾക്ക് ഐക്യദാർഢ്യവുമായി അലിഗഡ് സർവ്വകലാശാലയിലെ മുസ്ലിം തീവ്രവാദികൾ

ഹമാസ് തീവ്രവാദികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ. ഇസ്രായേലില്‍ ഹമാസ് ഭീകരവാദികൾ നടത്തിയ അധിനിവേശത്തെ അനുകൂലിച്ചും ഇസ്രായേലിനെ എതിര്‍ത്തും ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പ്ലക്കാർഡുകളുമേന്തി അള്ളാഹു അക്ബർ മുദ്രാവാക്യം വിളികളോടെ പ്രകടനം നടത്തുകയായിരുന്നു.

‘അലിഗഡ് മുസ്ലീം സര്‍വകലാശാല പലസ്തീനിനൊപ്പം നില്‍ക്കുന്നു. സ്വതന്ത്ര പലസ്തീന്‍, ഈ ഭൂമി പാലസ്തീനാണ്, ഇസ്രായേലല്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രകടനത്തില്‍ ഉയര്‍ന്നു വന്നു. എന്നാൽ ഇതാദ്യമായല്ല ഭാരതത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ പരസ്യ പ്രതികരണങ്ങൾ നടത്തി രംഗത്തുവരുന്നത്.

ഹമാസിനെ പിന്തുണച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം എം.എ ബേബിയും നടത്തിയ പ്രസ്താവനകളാണ് ഇപ്പോൾ ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് പ്രചോദനമായത്. ഹൈന്ദവ സമൂഹത്തെ ആകെ ചുട്ട് കൊന്ന് കുഴിച്ചുമൂടണം എന്ന മുദ്രാവാക്യം മുഴങ്ങിയ അതേ ക്യാമ്പസിൽ തന്നെയാണ് ഹമാസിനെ അനുകൂലിച്ച് വിദ്യാർത്ഥികൾ പ്രകടനം നടത്തിയത്.

അതേസമയം, ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയ്ക്ക് നേരെ രാത്രിയിലും വ്യോമാക്രമണം തുടർന്നു. ഹമാസിന്റെ 1290 കേന്ദ്രങ്ങൾ തകർത്തു. ബന്ദികളെ കൊലപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ഹമാസ്. ഗാസ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തെന്ന് സൈന്യം വ്യക്തമാക്കി.

അതേസമയം, ഹമാസ് ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ, യു എസ്, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങൾ രംഗത്തെത്തി. ഏറ്റുമുട്ടലിൽ 11 അമേരിക്കൻ പൗരമാർ കൊല്ലപ്പെട്ടെന്ന് ജോബൈഡൻ വ്യക്തമാക്കി. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല. ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡൻ, അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും ആവർത്തിച്ചു.

ഇരുപക്ഷത്തുമായി മരണം 1500 കടന്നു. ഇസ്രേലിൽ 900 പേരും ഗാസയിൽ 650 പേരും കൊല്ലപ്പെട്ടു. 30ലെറെ ഇസ്രയേൽ പൗരന്മാർ ഗാസയിൽ ബന്ദികളാണെന്നും ഇസ്രയേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം.

Related Articles

Latest Articles