Sunday, June 2, 2024
spot_img

ഹിരോഷിമയിൽ, അഗ്നിഗോളമായി ‘ലിറ്റിൽ ബോയ്’ ദുരന്തം ചൊരിഞ്ഞിട്ട് മുക്കാൽ നൂറ്റാണ്ട്

ദുരന്തസ്‌മരണകള്‍ ഓര്‍മ്മപ്പെടുത്തുന്ന ഹിരോഷിമ ദിനത്തിന്‌ ഇന്ന്‌ 75 വയസ്സ്‌ തികയുന്നു. 1945 ഓഗസ്റ്റ്‌ 6‑ന്‌ പുലര്‍ച്ചെ 8.15 നാണ്‌ ജപ്പാന്‍ നഗരമായ ഹിരോഷിമയില്‍ അമേരിക്ക അണുബോംബ്‌ വര്‍ഷിച്ചത്‌.
അമേരിക്കയുടെ അണ്വായുധ നിര്‍മാണ പദ്ധതിയായിരുന്ന മാന്‍ഹട്ടന്‍ പ്രെജക്ടിന്റെ ഭാഗമായി നിര്‍മിച്ച സമ്പുഷ്ട യുറേനിയം ബോംബാണ് ഹിരോഷിമയില്‍ പതിച്ചത്. ലിറ്റില്‍ ബോയി എന്നായിരുന്നു ആ ബോംബിന്റെ പേര്.

ഒന്നരലക്ഷത്തോളം മനുഷ്യരെ നിമിഷാര്‍ദ്ധംകൊണ്ട് ആ ‘ലിറ്റിൽ ബോയ് ‘ ചുട്ടു ചാമ്പലാക്കി. 1939 സെപ്റ്റംബര്‍ 1. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയിട്ട് അന്നേക്ക് ആറുവര്‍ഷത്തോളമായിരുന്നു. 20,000 ടണ്‍ ടി.എന്‍.ടി. സ്‌ഫോടകശേഷിയുള്ള യുറേനിയം ബോംബ് ഹിരോഷിമയുടെ 1870 അടി ഉയരത്തില്‍വെച്ച് പൊട്ടിത്തെറിച്ചു. ജനറല്‍ പോള്‍ടിബ്റ്റ്‌സ് പറപ്പിച്ച ബി-29 ഇനാലഗെ എന്ന യുദ്ധ വിമാനമാണ് ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചത്.

സൂര്യനു തുല്യം ഉയര്‍ന്നുപൊങ്ങിയ തീജ്വാലകള്‍ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പര്‍വതസമാനമായ പുക കൂണ്‍ ആകൃതിയില്‍ 40,000 അടി ഉയരത്തില്‍വരെ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളംപേര്‍ നിമിഷാര്‍ധംകൊണ്ട് ഇല്ലാതായി. മുപ്പത്തേഴായിരത്തോളം പേര്‍ക്ക് ആണവവികിരണത്താല്‍ ഗുരുതരമായി പൊള്ളലേറ്റു. അവര്‍ ഉരുകിവീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് നരകിച്ച് മരിച്ചു. ഇന്നും മരിച്ചുകൊണ്ടിരിക്കുന്നു.

Related Articles

Latest Articles