ദില്ലി : ക്രിസ്മസ് കാലത്തെ യാത്രാ ദുരിതത്തിന് അറുതി വരുത്തി കൊണ്ട് കേരളത്തിന് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. സംസ്ഥാനത്തിന് പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ അറിയിച്ചു. ഉത്സവ സീസണ് പ്രമാണിച്ച് പല സോണുകളില്‍ നിന്നായി 149 ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിനായി 416 സ്പെഷ്യല്‍ ട്രിപ്പുകളും അനുവദിച്ചു.
ഇതിന് പുറമെ കൊല്ലം- എറണാകുളം മെമുവിന് ചെറിയ നാട് സ്റ്റേഷനിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് മെമുവിന്റെ സര്‍വ്വീസ് നേരത്തെ 6 മാസത്തേക്ക് നീട്ടിയപ്പോള്‍ തന്നെ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യങ്ങളും ഉയര്‍ന്നിരുന്നു. പാലരുവി എക്സ്പ്രസ്, വേണാട് എകസ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെ തിരക്ക് കണക്കിലെടുത്താണ് മെമുവിന്റെ കാലാവധി നീട്ടിക്കിട്ടിയത്.

