Wednesday, January 7, 2026

ഐപീഎൽ വേദിയാകാൻ യുഎഇയ്ക്ക് ബിസിസിഐ നല്‍കിയ തുക കേട്ട് ഞെട്ടി കായിക ലോകം

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗീന് യുഎഇയില്‍ വേദിയൊരുക്കിയതിന് ബിസിസിഐ എമിറേറ്റ്സ് ക്രിക്കറ്റ്‌ ബോർഡിന് നല്‍കിയത് വന്‍തുക. ഉദ്ദേശം 100 കോടി രൂപയാണ് ബിസിസിഐ കുറ്റമറ്റരീതിയില്‍ ഐപിഎല്‍ നടത്തിയതിന് യുഎഇ സര്‍ക്കാറിന് നല്‍കിയത്.കൊവിഡ് മഹാമാരിയെ തുടര്‍ന്നു ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്തുക അസാധ്യമായതോടെയാണ് ബിസിസിഐ വേദി യുഎഇയിലേക്കു മാറ്റാന്‍ നിര്‍ബന്ധിതരായത്.100 കോടി ബിസിസിഐ നല്‍കിയതിന് പുറമെ യുഎഇയിക്ക് വലിയ സാമ്പത്തിക ലാഭം ഐപിഎല്‍ നേടിക്കൊടുത്തിട്ടുണ്ട്. മൂന്ന് മാസത്തേക്കായി 14 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഐപിഎല്ലിന്റെ ഭാഗമായി നിറഞ്ഞിരിക്കുകയായിരുന്നു.

Related Articles

Latest Articles