Sunday, May 5, 2024
spot_img

മഴയിൽ വിറങ്ങലിച്ച് ആന്ധ്ര: ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം; 18 പേരെ കാണാതായി; തിരുമല ക്ഷേത്രം അടച്ചു

അമരാവതി: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. ആന്ധ്രയില്‍ കന്നമഴയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ടു. സംഭവത്തില്‍ 12 പേര്‍ മരിക്കുകയും 18 യാത്രക്കാരെ കാണാതാവുകയും ചെയ്തു. ആന്ധ്രയിലെ കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിലാണ് സംഭവം.

തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദര്‍ശനം തല്‍ക്കാലത്തേക്ക് വിലക്കി. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളുപ്പൊക്കം രൂക്ഷമായത്. ചെയ്യേരു നദിയില്‍ നേരത്തെ ഒഴുക്കില്‍പ്പെട്ട 30 പേരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി.

തിരുപ്പതിയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബംഗ്ലൂരുവിലേക്കും വഴിതിരിച്ചുവിട്ടു.നെല്ലൂര്‍ കടപ്പ പ്രകാശം അടക്കം തീരമേഖലയിലെ ജില്ലകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കനത്ത മഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളികള്‍ക്ക് രണ്ട് ദിവസം അവധി നല്‍കി.

Related Articles

Latest Articles