Saturday, May 4, 2024
spot_img

തെലങ്കാനയിൽ പതിനാറുകാരൻ പിറന്നാൾ ആഘോഷത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു; അവസാന പിറന്നാൾ കേക്ക് മൃതദേഹത്തെക്കൊണ്ട് മുറിപ്പിച്ച് കുടുംബം

തെലങ്കാനയിൽ പതിനാറുകാരൻ പിറന്നാൾ ആഘോഷത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കുട്ടിയുടെ അപ്രതീക്ഷിത മരണത്തിൽ തകർന്ന കുടുംബം അവൻെറ അവസാന പിറന്നാൾ കേക്ക് മൃതദേഹത്തെക്കൊണ്ട് മുറിപ്പിച്ചു. തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം.ആസിഫാബാദ് ജില്ലയിലെ ബാബപൂർ ഗ്രാമത്തിലാണ് 16 കാരനായ സിഎച്ച് സച്ചിന്റെ ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അയൽക്കാരും ഒത്തുകൂടിയത് .

സച്ചിന്റെ കുടുംബം വലിയ ഒരു ആഘോഷമാണ് പ്ലാൻ ചെയ്തിരുന്നത്. ഇതിനായി ഒരു സ്പെഷ്യൽ കേക്ക് വാങ്ങുകയുംസച്ചിന്റെ ഫോട്ടോകൾ ഫ്ലെക്‌സിൽ പ്രിന്റ് ചെയ്ത് വീടിന് ചുറ്റും തൂക്കുകയും ചെയ്തു.

എന്നാൽ പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ സച്ചിൻ പെട്ടെന്ന് കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലമാണ് സച്ചിൻ മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ദുഃഖിതരായ കുടുംബം സച്ചിന്റെ അവസാന പിറന്നാൾ കേക്ക് അവന്റെ മൃതദേഹത്തെക്കൊണ്ട് മുറിപ്പിച്ച് ആദരിക്കുകയായിരുന്നു.

Related Articles

Latest Articles