Friday, September 25, 2026

പതിനാറുകാരിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: പതിനാറു വയസുകാരിയെ വീടിനു പിറകില്‍ പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പനയത്താണ് സംഭവം. എഡിസന്റെയും ഹേമയുടെയും മകള്‍ ഹന്നയാണ് മരിച്ചത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നുളള ദുഖത്തില്‍ കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ ആറു മണിക്ക് അലാറം വച്ച്‌ കുട്ടി ഉണര്‍ന്നു. വീടിനു പുറത്തേക്ക് ഇറങ്ങുന്നതും വീട്ടുകാര്‍ കണ്ടു. പതിവായി പുലര്‍ച്ചെ ഉണര്‍ന്ന് വീടിനു പിന്നിലിരുന്ന് പഠിക്കുന്ന പതിവുളളതിനാല്‍ വീട്ടുകാരാരും ഇത് കാര്യമായി എടുത്തുമില്ല.

എന്നാല്‍, ഏഴു മണിയായിട്ടും കുട്ടിയെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ പിന്‍വശത്ത് കത്തിക്കരിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചിറ്റയം സെന്റ് ചാള്‍സ് ബെറോമിയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹന്ന. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഒരു അനിയത്തി കൂടിയുണ്ട് ഹന്നയ്ക്ക്.

Related Articles

Latest Articles