Tuesday, September 22, 2026

പശു വിരണ്ടോടി; അഗ്‌നിരക്ഷാസേനയുടെ സഹായത്തിൽ പിടികൂടി

ചവറ: ചവറയിൽ വിരണ്ടോടിയ പശുവിനെ അഗ്‌നിരക്ഷാസേനയുടെ സഹായത്തിൽ പിടികൂടി. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചവറ അഗ്‌നിരക്ഷാസേന പശുവിനെ പിടികൂടിയത്. പന്മന വടക്കും തല മഠത്തില്‍ വീട്ടില്‍ ശശിധരന്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ള പശുവാണ് കയര്‍ പൊട്ടിച്ച്‌ വിരണ്ടോടിയത്. കഴിഞ്ഞ ദിവസം രാവിലെ 10.30നാണ് പശു വിരണ്ടോടിയത്.

വിവരമറിഞ്ഞെത്തിയ ചവറ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ സമീപത്തുള്ള നെറ്റിട്ട ഫാമിലേക്ക് ഓടിച്ചു കയറ്റുകയും തുടര്‍ന്ന് കയറിട്ട് പശുവിനെ വീട്ടിലെത്തിക്കുകയുമായിരുന്നു.

Related Articles

Latest Articles